പട്ടി കുരച്ചിട്ട് നക്ഷത്രങ്ങൾ ഒന്നും താഴെ വീണതായി ചരിത്രമില്ലാത്തതിനാൽ ഇടതു മാധ്യമ പേപ്പട്ടികളുടെ കുര ഒരു വിലാപമാകുക മാത്രമേ തരമുള്ളൂ. സ്വന്തം നേതാവായ പിണറായി വിജയൻ്റെ ഭാര്യയുടെ മകൾ തൈക്കണ്ടി വീണയുടെ മാസപ്പടിക്ക് കാവൽ നിൽക്കുന്ന പാവം ഡിവൈഎഫ്ഐ യെ പുകഴ്ത്തുന്ന അതേ മാധ്യമങ്ങളാണ്
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി പദവിയിൽ നിന്ന് ബെന്നി തോമസിൻ്റെ രാജിയെ വലിയ സംഭവമായി ആഘോഷിക്കുന്നത്. വേണമെങ്കിൽ ബെന്നിക്കവിടെ തുടരാം. പക്ഷെ ബെന്നിയും മന്ത്രിയും തീരുമാനിച്ചു വേണ്ടെന്ന്. രാജി വച്ചു. വിഷയം അത് മാത്രമാണ്. അഥവാ ബെന്നി തോമസ് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി തുടർന്നാലും തത്കാലം കേരളത്തിലെ ഇടത്- താമര നാപ്കിൻ മാപ്രകൾ ബെന്നിയെ ഒരു ചുക്കും ചെയ്യില്ല. നിയമവിരുദ്ധമായതൊന്നും ബെന്നിയുടെ നിയമനത്തിലില്ല. പിന്നെ രാജി വച്ചത് എന്തുകൊണ്ടാണ് എന്നാണോ?വെറും വെറും വെറുതേ. ഈ കില്ലപ്പട്ടികളുടെ കുരയും ഇളിയും കണ്ട് സ്ഥാനത്ത് തുടരേണ്ട കാര്യം ബെന്നിക്കില്ല എന്ന് തോന്നി. അത്ര തന്നെ! അതിൽ കൂടുതൽ വലിയ വിപ്ലവം ജയിച്ചു എന്ന് കരുതുന്ന മാധ്യ പ്രവർത്തകർ വെറും കോമാളികൾ മാത്രം. സണ്ണി ജോസഫിന്റെ എംഎല്‍എ ഓഫീസുമായ് എന്തെങ്കിലും ആവശ്യത്തിന് ബന്ധപ്പെട്ടവർക്കെല്ലാം പരിചയപ്പെടേണ്ടി വന്നിരുന്ന വ്യക്തിയാണ് ബെന്നി തോമസ്. അത് ആ മണ്ഡലത്തിൽ ഉള്ളവർക്ക് നന്നായി അറിയാം. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് മന്ത്രിയാകുമ്പോൾ സുദീപ് ജെയിംസും ബെന്നി തോമസുമൊക്കെ അദ്ദേഹത്തിന്റെ വകുപ്പിന് കീഴിൽ പ്രധാന പദവികളിൽ വരുമെന്ന് നേരത്തെ തന്നെ കണ്ണൂരിലെ കോൺഗ്രസുകാർക്ക് അറിയാവുന്ന കാര്യമാണ്.
കഴിഞ്ഞ വർഷങ്ങളിലൊക്കെ സണ്ണി ജോസഫിനോട് കൂടെ പേരാവൂരിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി ഓടി നടന്ന് പണി എടുത്തതിന് അവർക്ക് ലഭിക്കുന്ന അംഗീകാരങ്ങളായിരുന്നു ഈ പദവികൾ. ബെന്നി തോമസ് നേരത്തെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്, കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി പദവികൾ വഹിച്ച ആളാണ്.മാത്രമല്ല, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായ് ജയിച്ച് 10 വർഷം ഉളിക്കൽ പഞ്ചായത്തിന്റെ പ്രസിഡണ്ട് പദവിയിൽ ഇരുന്ന ആളാണ്
ഉളിക്കലിലും പരിസര പ്രദേശങ്ങളിലും വലിയ ജനകീയനായ അദ്ദേഹം സണ്ണി ജോസഫിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങളിൽ വലിയ പങ്ക് വഹിച്ച ആളാണ്.
സ്വാഭാവികമായും അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ജയിപ്പിച്ചെടുത്ത സണ്ണി ജോസഫ് മന്ത്രിയാകുമ്പോൾ ആ വകുപ്പിന് കീഴിൽ ഒരു പ്രധാന പദവി ബെന്നി തോമസ് അർഹിക്കുന്നില്ലേ എന്ന് ചോദിച്ചാൽ ഉണ്ട് എന്നാണ് ശരിയായ ഉത്തരം.
സണ്ണി ജോസഫിന്റെ അളിയനാണെന്ന കാരണം ചൂണ്ടി കാട്ടി അദ്ദേഹത്തിന്റെ നിയമനത്തെ ബന്ധു നിയമനമായ് ചിത്രീകരിക്കാനാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ ശ്രമിച്ചത്. അവരാരും അദ്ദേഹത്തിന്റെ യോഗ്യതയോ അർഹതയോ പറഞ്ഞില്ല. എന്തുകൊണ്ട് അത് പറയുന്നില്ല എന്നത് കുറ്റം പറയുന്നവർ കൂടി മനസിലാക്കണം. സണ്ണി ജോസഫിൻ്റെ അളിയനായ ശേഷം നേതാവായ വ്യക്തിയല്ല ബെന്നി തോമസ്. കെ എസ് യുവിലുടെ വളർന്ന് യൂത്ത് കോൺഗ്രസ് നേതാവായും ഉയർന്ന ശേഷം സണ്ണി ജോസഫിൻ്റെ അളിയനായതാണ് ബെന്നി. ഇതെങ്ങനെയാണ് ബന്ധു നിയമനമാവുക? നേരത്തെ എൽഡിഎഫ് സർക്കാറിനെതിരെ ബന്ധു നിയമനങ്ങളെന്ന ആക്ഷേപം വന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പക്ഷെ നിയമപരമായ യോഗ്യതാ മാനദണ്ഡങ്ങളെ അട്ടിമറിച്ച് സിപിഎം നേതാക്കളുടെ ഭാര്യമാരെയോ ബന്ധുക്കളെയോ ഒക്കെ കോളേജ് ലക്ചറർമാരായ് നിയമിച്ചത് പോലെയുള്ള സംഭവങ്ങളിലായിരുന്നു. ഇത് അങ്ങനെയാണോ?
ഒരു മന്ത്രിക്ക് അയാളുടെ പേഴ്സണൽ സ്ഥാഫിനെ നിയമിക്കാൻ നിയമപരമായ് എന്തെങ്കിലും മാനദണ്ഡങ്ങൾ ഉണ്ടോ?
ഇല്ല എന്നാണ് ഉത്തരം. കാരണം മന്ത്രിമാർക്ക് ഏറ്റവും വിശ്വസ്ഥർ ആരാണോ അവരെ മാത്രമേ സ്റ്റാഫ് ആയി നിയമിക്കൂ , ആ നിയമനം പാർട്ടി പ്രവർത്തകർക്ക് ഉൾകൊള്ളാനാകണം എന്നേ ഉള്ളൂ.
ഇവിടെ ബെന്നി തോമസിന്റെ നിയമനത്തോട് കോൺഗ്രസ് പ്രവർത്തകർക്ക് ഒരു വിയോജിപ്പുമുണ്ടായിരുന്നില്ല. കണ്ണൂരിലെയും പേരാവൂരിലെയും കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യമായിരുന്നു ഈ നിയമനം തന്നെ. കാരണം മന്ത്രിക്ക് മണ്ഡലം ശ്രദ്ധിക്കാൻ കഴിഞ്ഞെന്ന് വരില്ല പക്ഷെ മണ്ഡലത്തിൽ ഉള്ളൊരു നേതാവ് സ്റ്റാഫ് ആയി വന്നാൽ മണ്ഡലത്തിലെ കാര്യം ശ്രദ്ധിക്കും.
മാധ്യമങ്ങൾ ഇതെടുത്ത് വിവാദമാക്കുന്നു എന്ന് കണ്ടപ്പോൾ താൻ കാരണം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകരുതെന്ന് കരുതി തനിക്ക് അർഹതപ്പെട്ട പദവിയിൽ നിന്ന് രാജി സന്നദ്ധത അറിയിക്കുകയായിരുന്നു ബെന്നി തോമസ്. ഒരർത്ഥത്തിൽ നാറിയ മാധ്യമ വേട്ടയുടെ ഇരയാണദ്ദേഹം. കഴിഞ്ഞ നാല്പത് വർഷമായുള്ള അദ്ദേഹത്തിന്റെ പൊതു പ്രവർത്തനമാണ് സണ്ണി ജോസഫിന്റെ അളിയനെന്ന ലേബലിൽ മാധ്യമങ്ങൾ തകർത്ത് കളഞ്ഞത്.
കേരള രാഷ്ട്രീയത്തിൽ വീണ്ടും ബന്ധുനിയമന വിവാദം ചർച്ചയാകുമ്പോൾ പ്രതിപക്ഷം ഇതിനെ ബന്ധുനിയമനത്തിന്റെ ഉദാഹരണമായി വിശേഷിപ്പിക്കുകയും മാധ്യമങ്ങൾ അത് കേട്ട് കുറച്ചു ചാടുകയുമാണ് ചെയ്തത്. പിണറായി വിജയൻ്റെ ഉച്ചിഷ്ടവും അമേത്യവും തിന്ന് വീർത്ത മാധ്യമങ്ങൾ പിണുങ്ങാണ്ടി പാർട്ടിയോട് നന്ദികാണിച്ചുഎന്നതാണ് ശ്രദ്ധയം.
കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾ പി എസ് സി മുഖേനയല്ല നടക്കുന്നത്. മന്ത്രിക്ക് വിശ്വാസമുള്ളവരെയും രാഷ്ട്രീയ പ്രവർത്തനപരിചയമുള്ളവരെയും സ്വകാര്യ സ്റ്റാഫായി നിയമിക്കാൻ നിയമപരമായ അവകാശമുണ്ട്. പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, പേഴ്സണൽ അസിസ്റ്റന്റ്, ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് മന്ത്രിയുടെ ശുപാർശ പ്രകാരമാണ്. ഇവർ സ്ഥിരം സർക്കാർ ജീവനക്കാരല്ല; മന്ത്രിയുടെ കാലാവധി അവസാനിക്കുമ്പോൾ സാധാരണയായി അവരുടെ നിയമനവും അവസാനിക്കും.
സ്വന്തം മരുമകളെ കുക്കായി നിയമിച്ചു ശമ്പളവും പെൻഷനും നൽകിയ പി കെ ശ്രീമതിയെ തദവസരത്തിൽ ഓർക്കുന്നതിനാൽ കമ്മികൾ ഇക്കാര്യത്തിൽ വീമ്പിളക്കാൻ വരണ്ട.
When the Malayalam media world, which had turned left and become a lotus stem, barked at Benny























